ജീവിത ശൈലിരോഗ നിയന്ത്രണം; പി ബി എസ് ശൈലി ആപ്പ് സർവേക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി:ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത് അദ്ധ്യക്ഷനായി. 30 വയസ്സിനു മുകളിൽ പ്രായമുള്ള നഗരസഭയിലെ മുഴുവൻ ആളുകളെയും നഗരസഭയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേത്യത്തത്തിൽ ആശ വർക്കർ മാർ മുകേന സർവേ നടത്തുകയും. പ്രമേഹം, രക്താതി മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സർവേ വഴി സാധ്യമാകുന്നു.പരിപാടിയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കല, കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മ്മാരായ സാബിർ പാഷ, രഞ്ജിത്, ആശ വർക്കർ ശോഭ,സരോജിനി, എം പി ഹാരിസ് മാസ്റ്റർ, സി. പി ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here