പൂക്കാട്ടിരി എച്.എ.എൽ.പി സ്കൂളിലെ 1984-85 ബാച്ചിൻ്റെ സംഗമം നടന്നു
എടയൂർ: 1984- 85കാലഘട്ടത്തിൽ പുക്കാട്ടിരി എച്.എ.എൽ.പി സ്കൂളിൽ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നിഷ്ക്കളങ്കരായി അറിവിൻ്റെ ലോകത്ത് ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്ത് ഗതകാല സ്മരണകൾ കൈമാറിയപ്പോൾ സദസും വേദിയും വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. വിദ്യാർത്ഥികളും അധ്യാപകരും സംഗമം സംഘടിപ്പിച്ചു. മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് ആദ്യക്ഷരം കുറിച്ച അക്ഷരമുറ്റത്ത് ഒത്ത് ചേർന്ന് ഇന്ന് എവിടെ എത്തി എന്ന് ചികഞ്ഞ് ഓർമകൾ പപങ്കുവെച്ചു. ഓർമ്മചെപ്പ് 2022 എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. വാർഡ് മെബർമാരായ അയൂബ് പി.ടി, വിശ്വനാഥാൻ, പ്രധാനധ്യാപിക അനിത ടീച്ചർ സുരേഷ് മാസ്റ്റർ, പി ടി എ പ്രസിണ്ടൻറ ലത്തി ഫ് ബാബു മുൻ മെബർമാരായ ഷാഫി വള്ളൂരാൻ, മൊയ്തു കെ.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൂർവാധ്യാപകരായ പൈലി മാസ്റ്റർ, മേരി ടീച്ചർ പ്രേമരാജൻ മാസ്റ്റർ, സൈതലവി മാസ്റ്റർ, മമ്മി മാസ്റ്റർ. തുടങ്ങിയവർ സംസാരിച്ചു. ഈ കാലഘട്ടത്തിനിടയിൽ മൺമറഞ്ഞ സരോജനി ടീച്ചർ, അലവി മാസ്റ്റർ, സാവത്രി ടീച്ചർ എന്നിവരെ റെനീഷ് ബാബു കെ.ആർ അനുസ്മരിച്ചു പൂർവാധ്യാപകർക്കുള്ള ഉപഹാര സമർപ്പണം പൂർവ്വ വിദ്ധ്യാർത്ഥികളായപ്രശസ്ത സ്ത്രി രോഗവിദഗ്ന്ധ ഡോക്ടർ റഹ്മത്ത് ബീഗം, നൂർജഹാൻ ടീച്ചർ ലിഷ ടീച്ചർ, ജിജി തുടങ്ങിയവർ നിർവഹിച്ചു .പൂർവാധ്യാപകരായ മേരി ടിച്ചർ, പ്രേമ രാജൻ മാസ്റ്റർ, സൈതലവി മാസ്റ്റർ, മമ്മി മാസ്റ്റർ സംസാരിച്ചു. പൂർവ്വ വിദ്ധ്യാർത്ഥികൾ പരിചയം പുതുക്കി. നജ്മത്ത് തൊട്ടിയൻ കവിത ആലപിച്ചു. പോഗ്രാം കൺവീനർ അനീസ് വീ.പി സ്വാഗത പറഞ്ഞ ചടങ്ങിൽ പൂർവിദ്യാർത്ഥിയായ മെഡിക്കൽ കോവിഡ് നോഡൽ ഓഫിസർ ഡോ സലിം ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. സക്കിർ പാറമ്മൽ നൗഷാദ്.ഖാലിദ് പാറമ്മൽ സൈനബ പാറമ്മൽ, റഷീദ ബേബി, ഹാജറ, ബാലഗോപാലൻ, രാജു വട്ടപറമ്പ്, ഇഖ്ബാൽ പാലാക്കാവിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here