HomeNewsEducationസാങ്കേതിക വിദ്യയുണര്‍ന്നു; എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പിറന്നത് പടുകൂറ്റന്‍ റോബോട്ട്

സാങ്കേതിക വിദ്യയുണര്‍ന്നു; എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പിറന്നത് പടുകൂറ്റന്‍ റോബോട്ട്

സാങ്കേതിക വിദ്യയുണര്‍ന്നു; എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പിറന്നത് പടുകൂറ്റന്‍ റോബോട്ട്

കുറ്റിപ്പുറം: പടുകൂറ്റന്‍ റോബോട്ട് നിര്‍മിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ‘ഹാമര്‍’ എന്ന് പേരിട്ട റോബോട്ട് നിര്‍മിച്ചത്. മനുഷ്യരൂപത്തോട് സാദൃശ്യമുള്ള റോബോട്ടിന് പത്തടിയോളം ഉയരമുണ്ട്.

നിയന്ത്രിക്കുന്ന ആളുടെ കൈകളുടെ ചലനങ്ങള്‍ അനുകരിക്കാന്‍ ഈ റോബോട്ടിന് കഴിയുമെന്നതാണ് പ്രത്യേകത. അധ്യാപകനായ ഉല്ലാസ് പറമ്പത്തിന്റെ മേല്‍നോട്ടത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായ ആദിലും സഹപാഠികളായ അബ്ദുല്‍ഹാഫിസ്, മുഹമ്മദ് റാഷിദുല്‍ അഹ്‌സാന്‍, റാഹില്‍, മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അഭിജിത്ത് എന്നിവരും ചേര്‍ന്നാണ് റോബോട്ട് നിര്‍മിച്ചത്. കോളേജ് പഠനത്തിനുശേഷം കിട്ടുന്ന സമയം ഉപയോഗിച്ച് രണ്ടുമാസംകൊണ്ടാണ് റോബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

യുദ്ധം, നിര്‍മാണം, രക്ഷാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഹാമറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ വിന്യസിച്ചാല്‍ കൂടുതല്‍ കൃത്യതയും വേഗതയും കാര്യക്ഷമതയും കൈവരിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇരുനൂറ്റമ്പതോളംവരുന്ന മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നിര്‍മാണത്തിന് ആവശ്യമായ എണ്‍പതിനായിരത്തോളംരൂപ സ്വരുക്കൂട്ടിയത്. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ അസോസിയേഷന്‍ ജനറേഷന്‍ ഒന്ന്, ജനറേഷന്‍ രണ്ട് എന്നീ പേരുകളിലുള്ള റോബോട്ടുകള്‍ ഇതിനുമുമ്പ് നിര്‍മിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!