കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാർ യാത്രക്കാരായ മൂന്ന് പേരെ കുറ്റിപ്പൂറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിലും സംഘവും പിടികൂടി. ഗ്ഗൂഡല്ലൂർ സ്വദേശികളായ സുമേഷ് മോഹൻ (32), ഷൈജൽ (45), തലശ്ശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിന് സമീപത്ത് വാഹന പരിശോധന നടത്തിയത്. മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി-കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടർന്ന് പൊലീസ് 4 സംഘങ്ങളായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിൻസീറ്റിനടിയിൽ നിർമ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതിൽ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പർ ഊരിനോക്കിയതിൽ 5 പാക്കറ്റുകളും കണ്ടെത്തി. ഇവർ വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ മൊഴി നൽകി. ഇവർ ലഹരി കേസുകൾ കൂടാതെ തട്ടിപ്പു കേസുകളിലും ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. പ്രതികളിൽ സുമേഷ് മോഹന് വാളയാറിൽ 17 കിലോ ലഹരി പിടിച്ചതിനും ഷൈജലിന് ഗൂഡല്ലൂരിൽ വെച്ച് 1.5 കിലോ ലഹരി പിടിച്ചതിനും കേസുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here