ഓണം ബമ്പർ ഷെയറിട്ടാണോ വാങ്ങുന്നത്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
മലയാളികളുടെ ഭാഗ്യാന്വേഷണ രീതിയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. രണ്ടിൽ കൂടുതൽ പേർ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്നതാണ് പുതിയ ട്രെൻഡെന്ന് ലോട്ടറി ഏജന്റുമാർ ചൂണ്ടികാണിക്കുന്നു. നിരവധി കാരണങ്ങൾ ഉണ്ട്. അതിലേറ്റവും പ്രധാനം ടിക്കറ്റിന്റെ വില തന്നെയാണ്. അഞ്ച് പേർ ഒരുമിച്ചെടുത്താൽ ഒരാൾക്ക് നൂറ് രൂപ ഷെയറിട്ടാൽ മതിയാകും. ഒന്നാം സമ്മാനം അടിച്ചാൽ ലഭിക്കുന്നത് 25 കോടി രൂപയാണ്. അതിൽ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ഒന്നാം സമ്മാനം നേടുന്നയാൾക്ക് ലഭിക്കും. വീതിച്ചെടുത്താലും ഒരാൾക്ക് നല്ലൊരു തുക ഷെയറായി ലഭിക്കും. മറ്റൊരു കാരണം ദുബായി, അബുദാബി ലോട്ടറികളുടെ സ്വാധീനമാണ്. ഒരു ടിക്കറ്റിന് പതിനായിരം രൂപ വരെ വിലയുള്ള അബുദാബി ടിക്കറ്റ് മലയാളികൾ സുഹൃത്തുക്കളുമായി ഷെയറിട്ടാണ് വാങ്ങുന്നത്. അങ്ങനെയുള്ള നിരവധി പേർക്ക് സമ്മാനം ലഭിക്കുകയും ചെയ്യുന്നത് കേരളത്തെ സ്വാധീനിക്കുന്നു. പക്ഷെ ഷെയറിട്ട് വാങ്ങുന്ന ടിക്കറ്റിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് സംസ്ഥാന ലോട്ടറി വകുപ്പ് ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എല്ലാവരും അതറിഞ്ഞിരിക്കുന്നത് നല്ലതാണ്. സമ്മാന തുക കൃത്യമായി വീതിച്ച് നൽകുന്ന പരിപാടി സംസ്ഥാന ലോട്ടറി വകുപ്പിന് ഇല്ല.
വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം സമ്മാനാർഹമായ ടിക്കറ്റ് കൈവശമുള്ള ഒരാൾക്ക് മാത്രമേ മുഴുവൻ സമ്മാന തുകയും നൽകുകയുള്ളു. പക്ഷെ പലർ ഒരുമിച്ചാണ് ടിക്കറ്റെടുത്തതെന്ന് സമ്മാനാർഹർക്ക് ലോട്ടറി വകുപ്പിനെ അറിയിക്കാം. ഒരാളിനെ സമ്മാനം ഏറ്റുവാങ്ങുന്നതിനായി ചുമതലപ്പെടുത്തണം.ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഈ ഒരാളുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുക. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പേരു ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കുകയും വേണം.സമ്മാനം വീതിച്ച് നല്‍കാനുള്ള ഉത്തരവാദിത്വം ലോട്ടറിന് വകുപ്പിനില്ല എന്നത് എല്ലാവരും ഓർക്കുന്നത് നല്ലത്. ചുരുക്കത്തിൽ ഷെയറിട്ട് വീങ്ങുന്നവർ മറക്കാതിരിക്കുക – വിശ്വാസമാണ് എല്ലാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here