HomeNewsInaugurationഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

irimbiliyam-health-center-new-block

ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തി വികസന പദ്ധതി (LAC-ADS) 2019-20 ഉപയോഗിച്ച് ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ പി.സി.എ നൂർ,അബ്ദുറഹ്മാൻ , മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്‌,വികസന ചെയർമാൻ വി.ടി അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ എൻ. ഖദീജ മെമ്പർ കെ.ടി ഉമ്മുകുൽസു ടീച്ചർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ്, ജെ.എച്ച്. ഐ മാരായ സനിത, രാകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!