30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള “യോദ്ധാവ്” പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ഇവർ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് വിഷ്ണു പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐ അബ്‌ദുൾ അസിസ്, എസ്.സി.പി.ഒ പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here