വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭകൾക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ-5 കാരാടിലെ വാർഡ് സഭ യോഗം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. യോഗം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, പാല് സബ്സിഡി, പെണ്ണാട് വിതരണം, നെൽകൃഷി വികസനം, തെങ്ങ് കൃഷി ജൈവ വള പ്രയോഗം, സമഗ്ര പച്ചക്കറി പ്രോത്സാഹനം, ഗ്രോബാഗ് വിതരണം, ഫലവൃക്ഷ തൈ വിതരണം, ഇടവിളക്കിറ്റ് വിതരണം, വയോജനങ്ങൾക്കുള്ള പോഷകാഹാരക്കിറ്റ് വിതരണം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്, എസ്.സി വിദ്യാർഥികൾക്ക് ലാപ് ടോപ്, ഗാർഹിക കബോസ്റ്റ് യൂണിറ്റുകളുടെ വിതരണം, എസ്.സി വിദ്യാർത്തികൾ മേശ, കസേര തുടങ്ങിയ വ്യക്തി ഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുകയും , അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഡ്തല സോഷ്യൽ ഓഡിറ്റ് ടീമിനെ തെരെഞ്ഞെടുക്കുകയും വാർഡ് സഭയിലൂടെ അംഗീകരിക്കുകയും ചെയ്തു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനധാനനും, എല്ലാ അംഗങ്ങൾക്കും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്ക് വാർഡിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ ആവിശ്യപ്പെട്ടു. വാർഡ് സഭയിൽ പങ്കെടുക്കുന്നവർക്കായിഅൽഫ ക്ലിനിക്കിന്റെ നേതൃത്ത്വത്തിൽ ബ്ലഡ്, ഷുഗർ, ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകളും നടന്നു. നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, വാർഡ് സമിതി അംഗം വെസ്റ്റേൺ പ്രഭാകരൻ, വാർഡ് സഭ കോർഡിനേറ്റർ നിഖിലേഷ്, തുടങ്ങിയവർ സംസാരിച്ചു. ഹാരിസ് മാസ്റ്റർ സ്വാഗതവും, ഹദീദ് കെ ടി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here