HomeNewsPublic Issueഎടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശീകരണത്തിന് തുടക്കമായി

എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശീകരണത്തിന് തുടക്കമായി

edayur-boar-hunt

എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശീകരണത്തിന് തുടക്കമായി

എടയൂർ: ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനായി എടയൂർ ഗ്രാമപഞ്ചായത്തിൽ നിയോഗിച്ച ഷൂട്ടർമാർ കരേക്കാട് വച്ച് കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. ഷൂട്ടർമാരുടെ സഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു. ജനജാഗ്രത സമിതിയുടെ മേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!