അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതിക്ക് തവനൂർ പഞ്ചായത്തിൽ തുടക്കമായി
തവനൂർ : തവനൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതി ആരംഭിച്ചു. അങ്കണവാടി കെട്ടിടം, സ്‌കൂൾ ചുറ്റുമതിൽ, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തൊഴുത്ത്, ടോയ്‌ലെറ്റ്, അസോള ടാങ്ക്, കിണർ റീചാർജ്ജിംഗ് തുടങ്ങിയ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന പൊതു സ്വകാര്യ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതിനാണ് പരിശീലനം.
പരിശീലന പരിപാടി പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.സബിൻ, സെക്രട്ടറി ടി. അബ്ദുൾ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, അക്രഡിറ്റഡ് എൻജിനിയർ അമ്പു ഗണേഷ്, സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രീത എന്നിവർ സംസാരിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here