തൊഴിൽ കരുത്ത്’; മാറാക്കര ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ‘തൊഴിൽ കരുത്ത്’ എന്ന പേരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. നൂറുദിവസം തൊഴിൽ പൂർത്തിയാക്കിയ 400-ലധികം തൊഴിലാളകൾ സംഗമത്തിൽ പങ്കെടുത്തു. മുഴുവൻ തൊഴിലാളികളെയും ആദരിച്ചു. തൊഴിലാളികളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു.
ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു. ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, ടി.പി. സജ്ന, എ.പി. മൊയ്തീൻകുട്ടി, വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് മാറാക്കരയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് പുതപ്പുകൾ സമ്മാനിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here