കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു
കുറ്റിപ്പുറം : ഹൈവേ ജങ്ഷനിൽ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ ഇടതുഭാഗത്ത് ഏഴുമീറ്ററാണ് വീതി കൂട്ടുന്നത്. റൗണ്ട് എബൗട്ട് മുതൽ നിലവിലെ റെയിൽവേ മേൽപ്പാലം വരെയാണ് ടാർചെയ്യുന്നത്. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഇവിടെ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനാൽ ഹൈവേ ജങ്ഷന്റെ പകുതിയോളം ഭാഗം അതിനായി എടുത്തിരിക്കുകയാണ്. ഇതോടെ ഇവിടെ റോഡിന് വീതി വളരെ കുറഞ്ഞത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ വീതി വർധിപ്പിക്കുന്നത്.
റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിക്കഴിയുന്നതോടെ ഹൈവേ ജങ്ഷനിലെ നിലവിലെ റോഡിന്റെ വീതിക്കുറവുള്ള അവസ്ഥ പരിഹരിക്കപ്പെടും. എന്നാൽ ഇതുവഴിയുള്ള വാഹനയാത്രയുടെ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പൊതുവേ വാഹനാപകടകേന്ദ്രമായ ഹൈവേ ജങ്ഷൻ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here