തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ .എൽ .പി .സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, എല്ല് രോഗ വിഭാഗം, സ്ത്രീ രോഗവിഭാഗം, ഡയറ്റീഷ്യൻ, കൗൺസിലിംഗ്, കണ്ണ് പരിശോധന, ലബോറട്ടറി, ഫാർമസി വിഭാഗങ്ങളിലായി വിവിധ പരിശോധനകളും മരുന്ന് വിതരണവും ഉണ്ടായി. നടക്കാവിൽ ആശുപത്രി CEO Dr. N മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവതി ആഘോഷ സ്വാഗത സംഘം ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മാരായ ഫൈസൽ അലി തങ്ങൾ ,
വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടിരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് മുസമ്മിൽജിഫ്രി സ്വഗതവും കൃഷ്ണ രാജ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളിലെ പOന പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, പ0ന വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ക്രമീകരിച്ച കൗൺസിലിംഗ് വിഭാഗം ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 300 ലധികം പേർ ക്യാമ്പ് സൗകര്യം ഉപയോഗപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here