വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറ വടക്കേക്കുളമ്പ്-അത്താണി റോഡിന്റെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു
വളാഞ്ചേരി : നഗരസഭയിലെ 33-ാം ഡിവിഷനിലെ വട്ടപ്പാറ വടക്കേകുളമ്പ്-അത്താണി ബൈപ്പാസ് റോഡിന്റെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ആബിദ് മൻസൂർ, അബ്ദുൽകരീം തുളുനാടൻ, അൻഫർ, ഷെമീർബാബു, ജലാൽ കടക്കാടൻ, സി.ആർ.പി. ബാവ എന്നിവർ പ്രസംഗിച്ചു. ദേശീയപാത വട്ടപ്പാറയിൽനിന്ന് വടക്കേകുളമ്പിലേക്ക് എളുപ്പത്തിലെത്താൻ 350 മീറ്റർ നീളമുള്ളതാണ് റോഡ്. 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 2,36,000 രൂപയാണ് വിനിയോഗിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here