ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വൊളൻറിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനംചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് മുഖേന യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 10-നകം നൽകണം.
കേന്ദ്ര/കേരള സർക്കാർ സർവീസിലുള്ള സീനിയർ ഓഫീസർമാർ (ക്ലാസ് എ) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2023 മാർച്ച് 20-നോ അതിനുമുൻപോ അനുവദിച്ചതും, 2024 ഫെബ്രുവരി മൂന്നുവരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. 2023 ഏപ്രിൽ 30-ന് 50 വയസ്സ് കവിയരുത് (01-05-1973നോ അതിനുശേഷമോ ജനിച്ചവർ). മുൻപ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഇന്റർവ്യൂ സമയത്ത് ഹാജരാക്കുകയും ചെയ്യണം.
ഓൺലൈനിൽ നൽകിയ അപേക്ഷയുടെ ഹാർഡ്കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും, വകുപ്പുമേധാവിയുടെ എൻ.ഒ.സി.യും സഹിതം അഭിമുഖത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്നമുറയ്ക്ക് ഹാജരാകണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here