HomeNewsMeetingനാരായണൻ നായർ സ്മാരക രാഷ്ട്രീയ നൈതികതാ സമ്മേളനം 17-ന് കുറ്റിപ്പുറത്ത്; രാഷ്ട്രീയ നൈതികതാ പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിക്കും

നാരായണൻ നായർ സ്മാരക രാഷ്ട്രീയ നൈതികതാ സമ്മേളനം 17-ന് കുറ്റിപ്പുറത്ത്; രാഷ്ട്രീയ നൈതികതാ പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിക്കും

narayanan-nair-award-press-meet

നാരായണൻ നായർ സ്മാരക രാഷ്ട്രീയ നൈതികതാ സമ്മേളനം 17-ന് കുറ്റിപ്പുറത്ത്; രാഷ്ട്രീയ നൈതികതാ പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിക്കും

കുറ്റിപ്പുറം : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. നാരായണൻ നായർ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന രാഷ്ട്രീയ നൈതികതാ സമ്മേളനം 17-ന് തിങ്കളാഴ്ച കുറ്റിപ്പുറത്ത് നടക്കുമെന്ന് സംഘാകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30-ന് ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരളാ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണൻ നിർവഹിക്കും.
narayanan-nair-award-press-meet
പ്രഥമ നാരായണൻ നായർ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്കാരത്തിന് അർഹനായ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവാർഡ് സമ്മാനിക്കും. അനുസ്മരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങളിലെ മികച്ച ലൈബ്രറികൾക്ക് കെ. നാരായണൻ നായർ എൻഡോവ്മെന്റും നൽകുമെന്ന് സംഘാടകർ പറഞ്ഞു. ബിനോയ് വിശ്വം എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. കെ.ടി. ജലീൽ എം.ൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.ൽ.എ., പി.പി. സുനീർ, സത്യൻ മൊകേരി, കെ.പി. രാജേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി, തുളസീദാസ്‌ മേനോൻ തുടങ്ങിയവർ പങ്കെടുക്കും. സംഘാടകസമിതി ഭാരവാഹികളായ എം. ജയരാജ്, അഡ്വ. ദീപ നാരായണൻ, അഷ്‌റഫ് അലി കാളിയത്ത്‌, അരവിന്ദാക്ഷൻ, കൈപ്പള്ളി അലി, മോഹൻ ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!