HomeNewsCrimeVandalismതൃക്കണാപുരം എം.ഇ.എസ്. എൻജിനിയറിങ് കോളേ‍ജിലെ സംഘർഷം:രണ്ടുപേർ കൂടി അറസ്റ്റിൽ

തൃക്കണാപുരം എം.ഇ.എസ്. എൻജിനിയറിങ് കോളേ‍ജിലെ സംഘർഷം:രണ്ടുപേർ കൂടി അറസ്റ്റിൽ

kuttippuram-police-station

തൃക്കണാപുരം എം.ഇ.എസ്. എൻജിനിയറിങ് കോളേ‍ജിലെ സംഘർഷം:രണ്ടുപേർ കൂടി അറസ്റ്റിൽ

കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ബുധനാഴ്ചയുണ്ടായ വിദ്യാർഥി സംഘർഷത്തിനിടയിൽ പ്രിൻസിപ്പലിന്റെ ഓഫീസ് മുറി അടിച്ചുതകർത്ത കേസിൽ രണ്ടു വിദ്യാർഥികൾകൂടി അറസ്റ്റിൽ. തിരൂർ ബി.പി. അങ്ങാടി ചെമ്പ്ര വീട്ടിൽ ജിബിൻ (22), ചങ്ങരംകുളം നന്നംമുക്ക് അറയ്ക്കൽ മുഹമ്മദ് നിഹാൽ (20) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ. എം.സി. പ്രമോദ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സംഘർഷത്തിൽ അറസ്റ്റിലായ വിദ്യാർഥികളുടെ എണ്ണം അഞ്ചായി. രണ്ട് അന്വേഷണ കമ്മിഷനുകളെ കോളേജ് മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!