ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് വളാഞ്ചേരി കരിങ്കല്ലത്താണിയിൽ തുടക്കം കുറിച്ചു
വളാഞ്ചേരി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സബ് ഓഫീസിന് കീഴിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കരിങ്കല്ലത്താണി പ്രദേശത്ത് ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി പ്രവർത്തനം ആരംഭിച്ചു. വളാഞ്ചേരി ഉപകാര്യാലയത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരി തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു കൊണ്ട് കരിങ്കല്ലത്താണിയിൽ വച്ച് നടന്ന പരിപാടി ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുറഹിമാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. ഉപസമിതി അംഗങ്ങളായ കെ എം ഫിറോസ് ബാബു,കളപ്പാട്ടിൽ മുഹമ്മദലി, കുഞ്ഞമ്മു കോട്ടയിൽ എന്നിവർ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ചടങ്ങിന് വളാഞ്ചേരി സബ് ഓഫീസ് ഹെഡ് ക്ലാർക്ക് ജുനൈദ് സ്വാഗതവും അനിൽകുമാർ കെ പി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here