മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു
കുറ്റിപ്പുറം: മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു ജുലായ് 16 മുതലാണ് തിരുവനന്തപുരം – മാംഗ്ലുളുരു പ്രതിദിന മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് പുലർച്ചെ 2.20 നും കൊയിലാണ്ടിയിൽ 3.09 നുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡ് കാലത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന കുറ്റിപ്പുറത്തെ സ്റ്റോപ്പ് പിന്നീട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലവിൽ ഇല്ലായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here