HomeNewsHealthഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക്

ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക്

syrup

ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക്

ഫോൽകോഡിൻ അടങ്ങിയ കഫ്സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ.(DCGI). പ്രസ്തുത കെമിക്കൽ അടങ്ങിയിട്ടുള്ള കഫ്സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ഡോക്ടർമാർക്കും രോഗികൾക്കും നിർ‌ദേശവും നൽകി. ഫോൽകോഡിൻ അടങ്ങിയ കഫ്സിറപ്പുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ലോകാരോഗ്യസംഘടന അടക്കം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് നടപടി എന്ന് ഡി.സി.ജി.ഐ. വ്യക്തമാക്കി. ഫോൽകോ‍‍ഡിൻ അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന ഗുരുതരമായ അലർജി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്. ന്യൂറോമസ്കുലർ ബ്ലോക്കിങ് ഏജൻസ്(NMBAS) ഉപയോ​ഗിച്ചു കൊണ്ടുള്ള ജനറൽ അനസ്തേഷ്യ കൊടുക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ പന്ത്രണ്ട് മാസം മുമ്പു വരെ ഫോൽകോഡിൻ അടങ്ങിയ മരുന്ന് കഴിച്ചിട്ടുള്ളവരിലാണ് അലർജി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവന്നത്.
ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കുമുള്ള നിർദേശം

  • ഫാേൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകളും മരുന്നുകളും രോ​ഗികൾക്ക് കൊടുക്കുന്നത് നിർ‌ത്തലാക്കുകയും മറ്റുമരുന്നുകൾ നിർദേശിക്കുകയും ചെയ്യുക.
  • ന്യൂറോമസ്കുലർ ബ്ലോക്കിങ് ഏജൻസ്(NMBAS) ഉപയോ​ഗിച്ചു കൊണ്ടുള്ള ജനറൽ അനസ്തേഷ്യ കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ രോ​ഗികൾ പന്ത്രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

ഉപഭോക്താക്കൾക്കുള്ള നിർദേശം

  • ഫാേൽകോഡിൻ അടങ്ങിയ മരുന്നുകൾ ഉപയോ​ഗിക്കാതിരിക്കുകയും മറ്റ് മരുന്ന് നിർദേശിക്കാൻ ഡോക്ടർമാരോടും ഫാർമസിസ്റ്റുകളോടും ആവശ്യപ്പെടുകയും ചെയ്യുക.
  • ജനറൽ അനസ്തേഷ്യ പ്രക്രിയയിലൂടെ പോകേണ്ടി വരുന്ന ഘട്ടങ്ങളിൽ ഫാേൽകോഡിൻ അടങ്ങിയ മരുന്ന് പന്ത്രണ്ടു മാസത്തിനുള്ളിൽ കഴിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് കൃത്യമായി പറയുക.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!