HomeNewsIncidentsടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്

ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്

kuttippuram

ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : ടി.ടി.ഇ. ബലമായി തീവണ്ടിയിൽനിന്ന്‌ പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകൾ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. മംഗലാപുരത്ത്‌ നിന്ന്‌ ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിൽ ചങ്ങല വലിച്ച് യുവതി നിർത്തിയത്. കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി മെയിലിൽ കയറിയത്. തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. തീവണ്ടി പോകാൻനേരമാണ് ഈ കുടുംബം എത്തുന്നത്. തിരക്കിനിടയിൽ ഇവർ കയറിയത് റിസർവേഷൻ കമ്പാർട്ടുമെന്റിലായിരുന്നു.
train
ഈ കുടുംബം ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ജനറൽ കമ്പാർട്ടുമെന്റിൽ സ്ഥലമില്ലാത്തതിനാൽ റിസർവേഷൻ കമ്പാർട്ടുമെന്റിൽ നിന്ന് യാത്ര ചെയ്തത്. തീവണ്ടി തിരൂരിൽ എത്തിയപ്പോൾ പരിശോധനക്കായി എത്തിയ ടി.ടി.ഇ. അനധികൃതമായി റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കുറ്റിപ്പുറത്ത് എത്തിയപ്പോൾ തീവണ്ടിയിൽനിന്ന്‌ ഇറങ്ങാൻ യാത്രക്കാർ തയ്യാറായില്ല. ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീകളടക്കമുള്ള യാത്രക്കാരോട് പിന്നീട് വളരെ മോശമായാണ് ടി.ടി. ഇ. പെരുമാറിയതെന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് കുറ്റിപ്പുറത്ത് ഇറക്കിവിട്ടത്.
kuttippuram
എന്നാൽ വയോധികയുടെ മകൾ ഇതിനിടെ തീവണ്ടിയിൽ തിരികെ കയറിപ്പറ്റിയിരുന്നു. കുറ്റിപ്പുറം വിട്ടതിനുശേഷമാണ് അമ്മയെ കാണാതായ വിവരം മകൾ അറിയുന്നത്. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് തീവണ്ടി നിർത്തി. റെയിൽപ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയിൽ നടന്നാണ് യുവതി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഭയന്നിരുന്ന അമ്മയുടെ അടുത്ത് എത്തുന്നത്. ടി.ടി.ഇയുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ അമ്മയും മകളും കുറ്റിപ്പുറം സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!