സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി
പെരിന്തൽമണ്ണ∙ സെപ്‌റ്റംബർ മാസത്തിലും കെഎസ്ആർടിസി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നു ടൂർ പാക്കേജുകൾ നടത്തും. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ ഡിപ്പോകളിൽനിന്നെല്ലാം വിവിധ ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്. മലപ്പുറം ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 16, 17, 23, 24, 30 തീയതികളിലായി മൂന്നാർ, ആതിരപ്പള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു വിനോദയാത്രാ വണ്ടികളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23, 24, 30 തീയതികളിലാണ് ടൂർ പാക്കേജുകൾ. വിവിധ ദിനങ്ങളിലായി കുളമാവ് ഡാം, ചെറുതോണി ഡാം, ഇഡുക്കി ഡാം, അഞ്ചുരുളി, വാഗമൺ, നെല്ലിയാമ്പതി, ഗവി, പരുന്തുംപാറ, സൈലന്റ് വാലി, മൂന്നാർ എന്നിവിടങ്ങളിലേക്കാണു വിനോദയാത്ര പോകുന്നത്.
നിലമ്പൂർ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23 എന്നീ തീയതികളിലായി ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വാഗമൺ, ഇടുക്കി, അഞ്ചുരുളി, വയനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും പൊന്നാനി ഡിപ്പോയിൽനിന്ന് 3, 6, 9, 10, 17, 24 തീയതികളിലായി ആതിരപ്പള്ളി, മലക്കപ്പാറ, വാഗമൺ, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കും യാത്ര പോകും. കൂടാതെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കു പാക്കേജുകൾ ക്രമീകരിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു.
ബജറ്റ് ടൂറിസം സെൽ ആരംഭിച്ചതിനു ശേഷം കെഎസ്ആർടിസി ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി 550 ലേറെ ടൂറിസം പാക്കേജുകളാണ് ഇതുവരെയായി നടത്തിയത്. മലപ്പുറം ഡിപ്പോയാണ് ഏറ്റവും കൂടുതൽ പാക്കേജുകൾ നടത്തിയത്. പെരിന്തൽമണ്ണ ഡിപ്പോയാണ് തൊട്ടുപിന്നിൽ. ടൂർ പാക്കേജുകളിൽനിന്നുള്ള വരുമാനം കൂടിയായതോടെ പല ദിവസങ്ങളിലും ജില്ലയിലെ ഡിപ്പോകൾ വരുമാനത്തിന്റെ കാര്യത്തിൽ ശരാശരിക്കും മുകളിലെത്തുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here