ഇരിമ്പിളിയത്ത് ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി ചവിട്ടികൾ നിർമ്മിച്ചു വിൽക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആരംഭിച്ച ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി ചവിട്ടികൾ നിർമ്മിച്ചുവിൽക്കുന്നു. വിപണനോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഫസീല അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. കദീജ, ബാലചന്ദ്രൻ, കെ. മുഹമ്മദാലി, അബൂബക്കർ, കെ.എം. അബ്ദുറഹ്മാൻ, ജില്ലാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്. അസ്കർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ചവിട്ടികൾ നിർമിച്ചത്. പദ്ധതിക്കായി ജില്ലാ കുടുംബശ്രീ മിഷൻ 2,46,550 രൂപയാണ് അനുവദിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here