HomeNewsProtestവെൽഫെയർ പാർട്ടി സമരയാത്രക്ക് വളാഞ്ചേരിയിൽ തുടക്കമായി

വെൽഫെയർ പാർട്ടി സമരയാത്രക്ക് വളാഞ്ചേരിയിൽ തുടക്കമായി

gail-pipeline

വെൽഫെയർ പാർട്ടി സമരയാത്രക്ക് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി: “ഗെയിൽ വികസനമല്ല, വിനാശമാണ്” എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് നയിക്കുന്ന ദ്വിദിന സമരയാത്രക്ക് തുടക്കമായി. വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി. ആയിശ ജാഥാ ക്യാപ്റ്റൻ എം. ഐ. റഷീദിന് പതാക കൈമാറിക്കൊണ്ടാണ് സമരയാത്രക്ക് തുടക്കമായത്.

gail-pipelineവെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും ജാഥാ കൺവീനറുമായ മുനീബ് കാരക്കുന്ന് വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടും വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ടുമായ ടി.എം. പത്മകുമാർ എന്ന പപ്പൻ, NH 17 ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ വി.പി. ഉസ്മാൻ ഹാജി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം നഈം മാറഞ്ചേരി, പരിസ്ഥിതി സംഘം ജില്ലാ കോർഡിനേറ്റർ എം. പി. എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ഗെയിൽ വിക്ടിംസ് ഫോറം, ഗെയിൽ വിരുദ്ധ സമരസമിതി, NH 17 ആക്ഷൻ കൗൺസിൽ തുടങ്ങി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ ജാഥാ നായകനെ ഹാരാർപ്പണമണിയിച്ചു. ജാഥാ നായകൻ എം. ഐ. റഷീദ് മറുപടി പ്രസംഗം നടത്തി.

ജാഥാ വൈസ് ക്യാപ്റ്റനും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ കൃഷ്ണൻ കുനിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് വടേരി, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം റംല മമ്പാട്, ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം, ജില്ലാ സെക്രട്ടറി ശാക്കിർ ചങ്ങരംകുളം, എഫ്. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ സാബിർ അൻസാരി, മിനു മുംതാസ്, സീനത്ത് കോക്കൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ ടി. വി. ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

തുടർന്ന് കോട്ടക്കൽ മണ്ഡലത്തിലെ എടയൂർ സി.കെ. പാറ, കരേക്കാട്, മാറാക്കര മരവട്ടം, പൊന്മള കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിൽ സമരയാത്രക്ക് സ്വീകരണം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!