ചേരുരാൽ ഹയർസെക്കഡറി സ്കൂളിലെ 1975 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു
തിരുനാവായ: നീണ്ട 45 വർഷങ്ങൾക്ക് ശേഷം ഒരേ സ്കൂളിൽ ഒന്നിച്ചു പഠിച്ച ആ വിദ്യാർഥികൾ ഒത്തുചേർന്നു. തിരുന്നാവായ ചേരുരാൽ ഹയർസെക്കഡറി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളാണ് ഭാരതപ്പുഴയുടെ തീരത്തെ നിളാപാർക്കിൽ ഇന്നലെയുടെ ഓർമകൾ പങ്കിട്ടത്. 1978 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്ത് ചേർന്നത്. മാർവെൽസ് എന്ന വാർട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കൂടിചേരൽ സൗഹർദ്ദങ്ങളുടെ പെരുമഴ പെയ്ക്കുന്നതായിരുന്നു. പി.സീതിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ.കാർത്തിയാനി ഉദ്ഘാടനം ചെയ്തു. വി.പി സക്കീന എടക്കുളം , സി.വി ത്വയിബ് , വിജയൻ , സുലോചന, വനജ, ഫാത്തിമ, സഫിയ ,പാത്തുമ്മു, ഗീത , രാധ, ഉണ്ണി , വിശ്വംഭരൻ ,രവി , മണിക്ണഠൻ , ഹുസൈൻ , അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here