HomeNewsInitiativesShelterവ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി

വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി

edayur-house-construction

വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി

എടയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവെല്ലിൽനിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് യൂണിറ്റിലെ വ്യാപാരിക്ക് നിർമിച്ചുകൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമാണം തുടങ്ങി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ബഷീർ കാടാമ്പുഴ, ലൗലി മുഹമ്മദ്, വേണു, ബഷീർ കോട്ടയ്ക്കൽ, ഷറഫു പൂക്കാട്ടിരി, കെ. മുഹമ്മദാലി, ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ ജില്ലാകമ്മിറ്റിയും കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുംചേർന്ന് നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!