പൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്നത് പറമ്പിൽ ചന്ദ്രൻ (46) നെയാണ് ഞായറാഴ്ച രണ്ട് മണിയോടെ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള മണല്പരപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലും, കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലും താൽക്കാലിക അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു.മരിച്ച ചന്ദ്രൻ കുറ്റിപ്പുറം എസ് ഐ ഡി ശെല്‍വ കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അച്ഛൻ:പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here