വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സ്നേഹാരാമം, ക്ലീൻ ടോയ്‌ലറ്റ് കാമ്പയിൻ എന്നി പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ശുചിത്വമിഷന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയും എൻഎസ്എസ് യൂണിറ്റുകളും ചേർന്ന് നടത്തുന്ന സ്നേഹാരാമം പദ്ധതിയിൽ വളാഞ്ചേരി നഗരസഭ 10 സ്നേഹാരാമങ്ങൾ ആണ് പൂർത്തീകരിച്ചത്. എം ഇ എസ് കെ വീ എം, കെ ആർ എസ് എൻ, മജ്‌ലിസ്, സഫ കോളജുകളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആണ് പദ്ധതി പൂർത്തീകരിച്ചത്. കേന്ദ്ര ഗവൺമെൻ്റ് പദ്ധതി ആയ ക്ലീൻ ടോയ്‌ലറ്റ് കാമ്പയിൻ ഭാഗമായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ടെയ്ക് എ ബ്രേക്ക് കോംപ്ലക്സ്, ബസ്സ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ കോംപ്ലക്സ് എന്നിവ സൗന്ധര്യവൽകരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഈ സൗന്ദര്യവൽകരണ പ്രവർത്തികൾ വര ഫൈൻ ആർട്സ് കോളജ് ആണ് പൂർത്തീകരിച്ചത്. ചടങ്ങിൽ നല്ല രീതിയിൽ സ്നേഹാരമങ്ങൾ പൂർത്തീകരിച്ച ഇവർക്ക് നഗരസഭ യുടെ അനുമോദനവും മെമന്റോ വിതരണവും നടന്നു.മാലിന്യ മുക്ത വളാഞ്ചേരിയുടെ ഭാഗമായാണ് നഗരസഭ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലിക്കുന്നത്.കൗൺസിലർമാരായ ബദരിയ്യ മുനീർ,സാജിത ടീച്ചർ,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ഐശ്വര്യ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here