ഹരിത കർമ്മ സേനക്ക് കൈമാറിയ മാലിന്യത്തിൽ പുത്തൻ സ്മാർട് ഫോണും; ഉടമയെ കാത്ത് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറൂന്നതിൽ ജനങ്ങൾക്കിടയിൽ സംഭവിക്കുന്ന അശ്രദ്ധ ഇന്ന് പതിവ് കാഴ്ചയാണ്. ഇത്തരത്തിലൊരു അശ്രദ്ധയുടെ വാർത്തയാണ് വളാഞ്ചേരിൽ നിന്ന് വരുന്നത്. കഴിഞ്ഞ ദിവസം മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത് പുത്തൻ സ്മാർട്ഫോണാണ്. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ നിന്ന് വാങ്ങിയ കവറും ഫോണിൻ്റെ പെടിയും സഹിതമാണ് മാലിന്യത്തോടൊപ്പം ഒഴിവാക്കിയത്. ശേഖരിച്ച മാലിന്യങ്ങൾ തരം തിരിക്കുന്നതിനിടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഫോൺ ലഭിച്ചത്. തുടർന്ന് നഗരസഭ ഓഫീസിലേക്ക് മാറ്റിയ ഫോൺ ഉടമയെ കണ്ടെത്തുവാൻ ഉള്ള ശ്രമമാരംഭിച്ചതായി അതികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here