കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ ചേർന്നു. ബി.ജെ.പി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. കരുവന്നൂർ തട്ടിപ്പ് കേസിൽ ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ സി.പി.എം. നേതാക്കൾക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ടി. അനിൽകുമാർ, വി.വി. രാജേന്ദ്രൻ, സുരേഷ് പാറത്തൊടി, വി. ശ്രീധരൻ, ഹുസൈൻ വരിക്കോടൻ, വിജയകുമാർ കാടാമ്പുഴ, ഷൈജു പൊന്മള, വാസു കോട്ടപ്പുറം, കെ.എം. ഗിരിജ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here