HomeNewsAnimalsവളാഞ്ചേരി നഗരസഭയിൽ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

വളാഞ്ചേരി നഗരസഭയിൽ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

brucellosis-vaccine-valanchery-2024

വളാഞ്ചേരി നഗരസഭയിൽ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

വളാഞ്ചേരി:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു.കാർത്തല ക്ഷീര സഹകരണ സംഘത്തിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വെറ്ററിനറി വിഭാഗം അസ്സി.ഫീൽഡ് ഓഫീസർ സജി കെ.ഫിലിപ്പിന് കുത്തിവെയ്പ്പിന് ആവശ്യമായ സാധന സാമഗ്രികൾ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി സീനിയർ വെറ്ററിനറി സർജൻ ഡോ.അബ്ദുൾ ഗഫൂർ പൂങ്ങാടൻ പദ്ധതി വിശദീകരിച്ചു.കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,കാർത്തല ക്ഷീര സംഘം സെക്രട്ടറി ജയശ്രീ,ക്ഷീര കർഷകൻ യൂനുസ് പല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.വെറ്ററിനറി ഹോസ്പിറ്റൽ അസ്സി.ഫീൽഡ് ഓഫീസർ സജി കെ.ഫിലിപ്പ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!