കുറ്റിപ്പുറം മാണിയംകാട് എടക്കുളം റോഡ് യാഥാർത്യമാക്കാൻ കർമ്മരംഗത്തിറങ്ങി നാട്ടുകാർ
കുറ്റിപ്പുറം: മാണിയംകാടിനെ എടക്കുളവുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന ആശയത്തിന് ഏതാണ്ട് പതിനഞ്ച് വർഷത്തിലേറെ പഴക്കമുണ്ട് റെയിൽ പാതക്ക് സമാന്തരമായി നിർമ്മിക്കാൻ ഉദ്ദേശികുന്ന റോഡിന് നിലവിൽ ആനപ്പടി മുതൽ വലിയപറപ്പൂർ താമരക്കായൽ വരെ സ്ഥലമെടുപ്പ് പൂർത്തിയാട്ടുണ്ട് എന്നാൽ റോഡ് അവസാനിക്കുന്ന എടക്കുളം മേലെ അങ്ങാടിയിൽ സ്ഥലം ലഭ്യമാവാനുള്ള പ്രയാസവും നിർമ്മാണത്തെ മന്ദഗതിയിലാക്കിയിരുന്നു എന്നാൽ പുതിയ പദ്ധതി പ്രകാരം എടക്കുളം പഴയ അങ്ങാടിയിലെ ഓട്ടോ ടാക്സി സ്റ്റാൻൻ്റിലേക്ക് റോഡ് പ്രവേശിക്കുന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത് പ്രസ്തുത പ്രദേശത്തെ നാട്ടുകാർ വിലയായും സൗജന്യമായും സ്ഥലം വിട്ടുത്തരാം എന്ന ഉറപ്പ് നാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മാണിയകാട് സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ടി സിദ്ദിഖ്, തുവ്വാട്ട് രാജൻ, പി.പി ഹംസ, സമീർ പരുത്തിപ്ര, എ. രാജേന്ദ്രൻ, വിനോദ് കെ.പി, ബൈജു സോപാനം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here