മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ്: അഞ്ചുകോടിയുടെ സാങ്കേതികാനുമതിയായി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച്‌കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. 2023-24 ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് ബൈപ്പാസ് നിർമാണത്തിന് അഞ്ച്‌കോടി രൂപ പ്രഖ്യാപിച്ചത്. നേരത്തേ 13.37 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് എം.എൽ.എ. നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു കഞ്ഞിപ്പുര-മൂടാൽ ബൈപാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. ബൈപ്പാസിലെ അമ്പലപ്പറമ്പ് മുതൽ മൂടാൽചുങ്കം വരെയുള്ള 1.71കി.മീറ്റർ ഭാഗവും കഞ്ഞിപ്പുരമുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5കി. മീറ്റർ ദൂരവും ടാറിങ് നേരത്തേ പൂർത്തിയായിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here