ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേട്ടവുമായി വളാഞ്ചേരി സ്വദേശിനി ആദില ബാനു
വളാഞ്ചേരി: ഛത്തീസ്ഗഡ് റായ്പൂരിൽ വെച്ച് നടന്ന 46 മത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ 55 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ആദില ബാനു ഇരട്ട സ്വർണ്ണ മെഡൽ നേടി. ഒക്ടോബറിൽ സ്പെയ്നിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിനിയാണ് ആദില ബാനു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയായ വിപി ആബിദിന്റെ ഭാര്യയാണ് ആദില ബാനു. പരപ്പനങ്ങാടി സ്വദേശികളായ അബ്ദുൽ നാസർ ഹസീബ ദമ്പതികളുടെ മകളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here