പാലിയേറ്റീവ് ത്രിദിന വൊളന്റിയർ ശില്പശാലക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനും വളാഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ വൊളന്റിയർ ശില്പശാല നഗരസഭാ ടൗൺഹാളിൽ തുടങ്ങി. വിവിധ കോളേജുകളിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും മുൻകൂട്ടി രജിസ്റ്റർചെയ്ത സന്നദ്ധസേവന പ്രവർത്തകരാണ് പരിശീലനക്ലാസിൽ പങ്കെടുക്കുന്നത്.
ഡോ. സുരേഷ്‌കുമാർ, സത്യപാലൻ, സൈഫ് മുഹമ്മദ്, സിനി എന്നിവർ മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ സംവദിക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് ജനറൽസെക്രട്ടറി ഡോ. എൻ.എം. മുജീബ്‌റഹ്‌മാൻ, കൗൺസിലർ ബദരിയ്യ, കെ.എം. അബ്ദുൽഗഫൂർ, വി.പി.എം. സാലിഹ്, സൈനുദ്ദീൻ പാലാറ, മൂസ, നാസർ എന്നിവർ സംബന്ധിച്ചു. കോഡിനേറ്റർമാരായ ഹാറൂൺ കരുവാട്ടിൽ, ഹാഷിം ആലുക്കൽ എന്നിവരാണ് നേതൃത്വംനൽകുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here