ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ മിഷൻ 2025 എക്‌സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ മിഷൻ 2025 എക്‌സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്.എ.എൽ.പി. സ്‌കൂൾ ഹാളിൽ എം.എൽ.എയും രാഷ്ട്രീയകാര്യസമിതി അംഗവുമായ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. രാജാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പരിശീലകൻ അഷറഫ് രാങ്ങാട്ടൂർ ക്ലാസെടുത്തു. അഡ്വ. കെ. ശിവരാമൻ, പി.സി.എ. നൂർ, മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, പി.സി. മരക്കാർ അലി, പി. അബ്ദുറഹ്‌മാൻ, കെ. മുരളീധരൻ, എ.പി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here