HomeNewsMeetingനിള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ വാർഷിക പൊതുയോഗം

നിള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ വാർഷിക പൊതുയോഗം

nila-fpo-general-body-2024

നിള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ വാർഷിക പൊതുയോഗം

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള നാളികേര കർഷകരുടെ കൂട്ടായ്മയായ നിള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ 2023-24 സാമ്പത്തികവർഷത്തെ വാർഷിക പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ ഉദ്ഘാടനം ചെയ്തു. നിള ചെയർമാൻ വള്ളൂരാൻ സൈനുദ്ദീൻ അധ്യക്ഷനായി. അഗ്രികൾച്ചറൽ അസി. ഡയറക്ടർ വിനോദ്, കൃഷി ഓഫീസർ ജുമൈല, നബാർഡ് ജില്ലാ മേധാവി റിയാസ്, ഇസാഫ് എഫ്.പി.ഒ. സംസ്ഥാന മേധാവി റോയ്, കൃഷ്ണൻ, ഷെരീഫ് എന്നിവർ പ്രസംഗിച്ചു. പി.പി. ജമാൽ, റോയ് എന്നിവർ ക്ലാസെടുത്തു. നിളയുടെ ഭരണസമിതി വൈസ്‌ ചെയർമാൻ റഷീദ് കിഴിശേരി, അംഗങ്ങളായ കെ.പി. അബ്ദുൽകരീം, ഹസീന, വിശ്വനാഥൻ, ശങ്കരനാരായണൻ, സിക്കന്തർ ബാബു, ജബ്ബാർ ഗുരുക്കൾ, ഹാരിസ്, സുരേന്ദ്രൻ, ജിനേഷ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!