കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ്
കുറ്റിപ്പുറം: T20 ബ്ലൈൻഡ് ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശിയായ ഏക മലയാളി ജിബിൻ പ്രകാശിനെ ആദരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനെ യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയും യൂത്ത് കൊൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. അനുമോദന ചടങ്ങിൽ ബഷീർ പാറക്കൽ, വിനു പുല്ലാനൂർ, നൗഫൽ പാലാറ, ബാസിൽ വീ പി, മനോജ്, വേലായുധൻ, സലാം പാഴൂർ, ഹാഷിം ജമാൻ, ശബാബ് വക്കരത്ത്, രാജേഷ് കാർത്തല, മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here