HomeNewsEducationNewsജില്ലാ സ്കൂൾ കലോത്സവം 26-ലേക്ക് മാറ്റി

ജില്ലാ സ്കൂൾ കലോത്സവം 26-ലേക്ക് മാറ്റി

tavanur-jail-dance

ജില്ലാ സ്കൂൾ കലോത്സവം 26-ലേക്ക് മാറ്റി

മലപ്പുറം : സംസ്ഥാന കലാമേളയുടെ തീയതി മാറ്റിയ സാഹചര്യത്തിൽ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 മുതൽ 30 വരെ തീയതികളിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.നേരത്തേ 19 മുതലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. 26-ന് രചനാമത്സരങ്ങൾ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങൾ രാജാസ് ഹയർസെക്കൻഡറി സ്കൂളിലും നടക്കും. സംഘാടകസമിതിയോഗം ഈ മാസം 16-നുതന്നെ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ചേരും. ജനുവരി ആദ്യവാരത്തിലാണ് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!