HomeNewsObituaryകവിയും സംസ്കൃത പണ്ഡിതനും ആയിരുന്ന കുറുമ്പത്തൂർ ചേര്‍ക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി നിര്യാതനായി

കവിയും സംസ്കൃത പണ്ഡിതനും ആയിരുന്ന കുറുമ്പത്തൂർ ചേര്‍ക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി നിര്യാതനായി

sankaranarayanan-embranthiri-kurumbathur

കവിയും സംസ്കൃത പണ്ഡിതനും ആയിരുന്ന കുറുമ്പത്തൂർ ചേര്‍ക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി നിര്യാതനായി

ആതവനാട് കുറുമ്പത്തൂരിൽ കവിയും സംസ്കൃതപണ്ഡിതനുമായ ചേര്‍ക്കാട്ട് ശങ്കരനാരായണൻ എമ്പ്രാന്തിരി(92) അന്തരിച്ചു. ശ്രീരാമോദന്തം എന്ന സംസ്കൃതകൃതിക്ക് ഭാഷാശ്രീരാമോദന്തം എന്ന പേരില്‍ വൃത്താനുവൃത്ത വിവര്‍ത്തനം നിര്‍വഹിച്ചു. കവി കുലഗുരു പി.വി കൃഷ്ണവാരിയരുടെ നേതൃത്വത്തില്‍ കോട്ടയ്ക്കലില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കവന കൌമുദി, അക്ഷരശ്ലോക പരിഷത്തിന്റെ പ്രസിദ്ധീകരണമായ കവനകൌതുകം, അയ്യപ്പന്‍മാസിക, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭക്തപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978 മുതല്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള മേല്‍പ്പുത്തൂര്‍ സ്മാരക മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ആചാര്യനാണ്. ഭാര്യ: കെ.ശാരദ. മക്കള്‍: സി.എസ് നര്‍മ്മദ (റിട്ട. അധ്യാപിക, എ.യു.പി.എസ്, നടുവട്ടം), വ്യാസ് ഭട്ട് (അധ്യാപകന്‍, ഇസഡ്.എം.എച്ച്.എസ്, പൂളമംഗലം), സി സാന്ദീപനി (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കോട്ടയ്ക്കല്‍). മരുമക്കള്‍: ഡോ. ഇ ശങ്കരന്‍ (റിട്ട.സീനിയര്‍ ഫിസിഷ്യന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല), പി.സുധ (ഹെഡ് ക്ലര്‍ക്ക്, തിരൂര്‍ ആര്‍.ഡി.ഒ ഓഫീസ്), കീര്‍ത്തി കെ.പി.
സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!