HomeNewsCrimeTheftകോട്ടക്കൽ ചെനക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ മോഷ്ടിച്ചു

കോട്ടക്കൽ ചെനക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ മോഷ്ടിച്ചു

chenakkal-theft-2024

കോട്ടക്കൽ ചെനക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ മോഷ്ടിച്ചു

കോട്ടയ്ക്കൽ : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ സ്വർണാഭരണം മോഷണംപോയി. ശരീരത്തിൽ ധരിച്ചിരുന്ന മാലയും പാദസരവുമടക്കമുള്ള ആഭരണങ്ങളാണ് മോഷണംപോയത്. ചെനയ്ക്കൽ ഹസന്റെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിന്റെ മുൻവശത്തെ വാതിലിനടുത്തുള്ള ജനൽകുറ്റി തകർത്താണ് മോഷണം നടത്തിയത്. മുവ്വായിരം രൂപയും കാണാതായി. വീട്ടുകാരുടെ പരാതിയിൽ കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!