HomeNewsEducationNewsവളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ‘വിജയതീരം’ മൂന്നാം ഘട്ടം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ‘വിജയതീരം’ മൂന്നാം ഘട്ടം ആരംഭിച്ചു

vijaya-theeram-3rd-valanchery

വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ‘വിജയതീരം’ മൂന്നാം ഘട്ടം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തിയ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി “മഴ മേഘങ്ങൾക്ക് മീതെ” വിജയതീരം (മൂന്നാം ഘട്ടം) {SSLC പരീക്ഷയിൽ 100% വിജയയും ഉയർന്ന ഗ്രേഡും കരസ്ഥമാക്കാനുള്ള പദ്ധതി} പദ്ധതിയുടെ പ്രഖ്യാപനവും ,രക്ഷിതാക്കളുടെ സംഗമവും സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു .കഴിഞ്ഞ ഒന്നും രണ്ടും ഘട്ടങ്ങളിലെ 100% വിജയമാണ് പദ്ധതി മൂന്നാം ഘട്ടത്തിലും ഉൾപെടുത്തിയതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു .നഗരസഭയിലെ ഈ അധ്യയന വർഷം SSLC പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുകയും കൂടുതൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡും ഉണ്ടാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. വളാഞ്ചേരി മർകസ് ട്രെയിനിങ്ങ് കോളേജിലെ BEd വിദ്യാർത്ഥികളെ മെന്റർ മാരാക്കിയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. പരിപാടിയിൽ 2024-25 അധ്യയന വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. നഗരസഭാ ഈ വിദ്യാർത്ഥികൾക്ക് A + കിറ്റ് നൽകിയാണ് വിജയ ശതമാനം വർധിപ്പിക്കുന്നത്. ചടങ്ങിൽ മർകസ് ട്രെയിനിങ്ങ് കോളേജ് അധ്യാപകൻ Dr ഫൈസൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി. നഗരസഭ സൂപ്രണ്ട് ജയശ്രീ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ, തസ്ലീമ നദീർ, നൂർജഹാൻ, സിദ്ധീഖ് ഹാജി, ഉമ്മു ഹബീബ, ശൈലജ, നൗഷാദ് നാലകത്ത് ,താഹിറ ഇസ്മായിൽ, വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഗോപാലകൃഷ്ണൻ, അധ്യാപകരായ ജൈസൺ, സുരേഷ് പൂവാട്ടു മീത്തൽ, ലൈബ്രെറേറിയൻ നൂറുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. സദാനന്ദൻ കൗൺസിലർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!