എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവുംപദയാത്രയും സംഘടിപ്പിച്ചു
എടയൂർ: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാനത്തുടനീളം നടത്തുന്ന ജന ജാഗ്രതാ കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവും – പദയാത്രയും സംഘടിപ്പിച്ചു. വാഹന പ്രചരണം രാവിലെ 9 മണിക്ക് എടയൂർ മണ്ണത്ത് പറമ്പിൽ നിന്നും SDPI കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് എംപി മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പീടികപ്പടി, വായനശാല, അത്തിപ്പറ്റ, പൂക്കാട്ടിരി, മൂന്നാക്കൽ പള്ളി റോഡ്, ബാവപ്പടി, മാവണ്ടിയൂർ റോഡ്, സി കെ പാറ, പാടത്തെ പീടിക, എടയൂർ റോഡ്, എന്നിവിടങ്ങളിൽ വാഹന പ്രചരണ സ്വീകരണങ്ങൾ കഴിഞ്ഞ് വൈകീട്ട് 5. 30 ന് എടയൂർ റോട്ടിൽ നിന്ന് ചേനാടൻ കുളമ്പിലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് AP സൈനുദ്ദീൻ നയിക്കുന്ന പദയാത്രയും സംഘടിപ്പിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നാസർ കരേക്കാട്, മുസ്തഫ പാണ്ടികശാല, അഡ്വക്കേറ്റ് മജീദ്, സൈനുദ്ദീൻ മച്ചിങ്ങൽ, ഹിളർ, മുസ്തഫ, അബ്ദുറഹ്മാൻ,എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം MP മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എപിസിനുദ്ദീൻ, സെക്രട്ടറി ബഷീർ ടി പി, ട്രഷറർ നൗഷാദ് പി എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here