HomeNewsPoliticsപേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ

പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ

abid-hussain-thangal-mla-pandikasala

പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ

കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം. സമരം നടത്തേണ്ടത് എൽ.ഡി.എഫ്. സർക്കാരിനെതിരേയാണെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. യു.ഡി.എഫ്. മേഖലാ കമ്മിറ്റി പൈങ്കണ്ണൂരിൽ നടത്തിയ വിശദീകരണയോഗവും ബഹുജന പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിച്ച കിടങ്ങുകൾ പഴയപടിയാക്കുന്നതിനും റോഡ് റബ്ബറൈസ് ചെയ്യുന്നതിനുമുള്ള സാങ്കേതികാനുമതി കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കരീം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര, ബഷീർ പാറക്കൽ, മഠത്തിൽ ശ്രീകുമാർ, വി.പി. അബ്ദുറഹിമാൻ, വി.എ. മുസ്തഫ, മൊയ്തുട്ടി വേളേരി, വി.ടി. റസാഖ്, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!