ബാല സൗഹൃദ സമ്മേളനത്തിനൊരുങ്ങി തവനൂർ
തവനൂർ: ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി 350 ഓളം കുട്ടി നേതാക്കൾ ബാലസംഘം ജില്ലാ സമ്മേളന പ്രതിനിധികളായെത്തുമ്പോൾ ഹാപ്പിനെസ് ഫെസ്റ്റുകൾ പൂർത്തീകരിച്ച് തവനൂരിലെ കുട്ടികൾ ബാല സൗഹൃദ സംഗമം ഒരുക്കുകയാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് പാപ്പിനിക്കാവ് മൈതാനിയിൽ നടക്കുന്ന ബാല സൗഹൃദ സംഗമം ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ബി അനുജ ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അവാർഡ് ജേതാവും പ്രഭാഷകനും ഗായകനുമായ സുഭാഷ് അറുകര കുട്ടികളുമായി സംവദിക്കും. തുടർന്ന് എടപ്പാളിലെ ബാലസംഘം കൂട്ടുകാർ ഒരുക്കിയ സിനിമ പഞ്ചാരമിഠായി വേദിയിൽ പ്രദർശിപ്പിക്കും. തവനൂരിലെ ബാലസംഘം കൂട്ടുകാർ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, സംഘനൃത്തം, നാടോടി നൃത്തങ്ങൾ തുടങ്ങിയ പരിപാടികളും ഈ വേദിയിൽ അരങ്ങേറും. ടി വി സംഗീത പരിപാടികളിലെ താരം മാർസ്റ്റർ പാർഥിവ് വിശ്വൻ വേദിയിൽ പാട്ടുകൾ അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് KCAET ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ചലച്ചിത്ര താരം പി പി കുഞ്ഞികൃഷ്ണൻ ഉൽഘാടനം നിർവഹിക്കും. സമ്മേളനം ഞായറാഴ്ച വൈകുന്നേരം സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here