HomeNewsPoliticsഅത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)

അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)

chellur-issue-cpim-march

അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)

കുറ്റിപ്പുറം : ചെല്ലൂർ അത്താണികുന്നിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്‍കരണ ശാല മാറ്റി സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് സിപിഐ എം കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന മുസ്ലിം ലീഗ് നടപടി ഉപേക്ഷിക്കണാമെന്നും ജനവാസ മേഖലയിൽ മാലിന്യ സംസ്‍കരണ ശാല മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും കോടതിയെ സമീപിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി കെ രാജീവ്‌ പറഞ്ഞു. ജില്ലയിലെ 49 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ചെല്ലൂർ അത്താണി കുന്നിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ ശാലയിൽ എത്തുക. ജനവാസ മേഖലയിൽ നിന്നും മാറ്റി മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതി മറ്റൊരു സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാകണമെന്നും ആവിശ്യപെട്ടു. വി കെ രാജേന്ദ്രൻ അധ്യക്ഷനായി. സി കെ ജയകുമാർ, എസ് ദിനേശ്, കെ ടി ബുഷ്റ എന്നിവർ സംസാരിച്ചു. സി വേലായുധൻ, സ്വാഗതവും ജലീൽ ഗുരുക്കൾ നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!