HomeNewsInitiativesCommunity Serviceവട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം

വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം

sndp-valanchery-food-2024

വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം

വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു.
sndp-valanchery-food-2024
പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് അയ്യപ്പന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനു പോകുന്നവർക്കാണ് ഇവിടുത്തെ അന്നദാനം വലിയ സഹായമാവുന്നത്. അതോടൊപ്പം നാരായണഗിരി ഇവർക്കൊരു ഇടത്താവളവുമാണ്. സമിതിയിലെ മറ്റ് ഭാരവാഹികൾ: സുരേഷ് പൈങ്കണ്ണൂർ (ചെയ.), ഷിജു വൈക്കത്തൂർ (കൺ.). മണി കാടാമ്പുഴ, സുഭാഷ് മാട്ടുമ്മൽ, ദാസൻ മാട്ടുമ്മൽ, ജിതേഷ് മുക്കിലപ്പീടിക, മോഹൻദാസ് കാടാമ്പുഴ, നാരായണൻ മുക്കിലപ്പീടിക, സുന്ദരൻ വലിയകുന്ന്, വേണു വൈക്കത്തൂർ, ഉണ്ണി തിരുനിലം, ബിന്ദു മണികണ്ഠൻ, ഇ.വി. മാധവി (മറ്റ് ഭാരവാഹികൾ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!