HomeNewsAccidentsകുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

kuttippuram-bike-accident-2024

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കുറ്റിപ്പുറം: തവനൂർ റോഡ് ആര്യൻ കുഴി പറമ്പിൽ പ്രകാശൻ്റെ മകൻ വിഘ്നേഷ് (20) ബൈക്കിൽ നിന്നും തെന്നി വീണു മരണപ്പെട്ടു. കുറ്റിപ്പുറം ജഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട വിഘ്നേഷിനെ കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായ പരിക്കിനെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് -ഉഷ. സഹോദരങ്ങൾ: ജിതീഷ് ,ജിഷ്ണു,വിഷ്ണു,വിനായക്,മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച വിഘ്നേഷ് കുമ്പിട്ട ആനക്കരയിലാണ് താമസം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!