ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാക്കും: ലഹരി നിർമ്മാർജ്ജന സമിതി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി
കുറ്റിപ്പുറം: നാട്ടിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ജനകീയമായ പ്രചരണ, ബോധവൽക്കരണ ,പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ലഹരി നിർമ്മാർജ്ജന സമിതി (LNS) കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു. LNS മണ്ഡലം പ്രസിഡണ്ട് കെ എം അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു : ടി എം ഫാത്തിമക്കുട്ടി ടീച്ചർ അധ്യക്ഷയായി. നൂറുൽ ആബിദ് നാലകത്ത്, മുജീബ് റഹ്മാൻ വളാഞ്ചേരി , ടി കെ മുഹമ്മദ് കുട്ടി , സിവി റമീന, ഐ കെ ബേബി ടീച്ചർ , കെ ആയിഷാബി , വി പി മൊയ്തീൻ , സമീറ , ഹൈറുന്നിസ , നസീറ ചെല്ലൂർ , പി പി സഫിയ , ഖമറുന്നിസ ,റാഫി കൊളക്കാട് , ടി കെ ജാഫർ, അബു ഹാജി സംസാരിച്ചു : LNS കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കരീം മാസ്റ്റർ പേരശനൂർ ( പ്രസിഡണ്ട് ) അസ്ക്കർ കൊളത്തോൾ (സെക്രട്ടറി ) എം എം മൊയ്തീൻ ( ട്രഷറർ ) എന്നിവരെ തിര ഞ്ഞെടുത്തു: വനിതാ വിംഗ് ഭാരവാഹികളായി സി കെ സൈനബ ( പ്രസിഡണ്ട് ) സി മുഹ്സിനത്ത് ( സെകട്ടറി) കെ പി സക്കീന ( ട്രഷറർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here