ഖുതുബുസ്സമാൻ ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ച വ്യക്തി-അബ്ദുറഹീം മുസ്‌ലിയാർ
ഇരിമ്പിളിയം: താനുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തുകയും ആത്മീയമാർഗത്തിലുള്ള വളർച്ചയ്ക്ക് വഴി കാണിക്കുകയുംചെയ്ത അനുപമവ്യക്തിയായിരുന്നു ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻശാഹ് ഖാദിരി ചിശ്തിയെന്ന് ശൈഖ് മുഹമ്മദ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം അഭിപ്രായപ്പെട്ടു. ചിശ്തിയുടെ ആറാമത് ഉറൂസിനോടനുബന്ധിച്ച് മങ്കേരി ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശൈഖ് ഹംസ മുസ്‌ലിയാർ മൂന്നാക്കൽ അധ്യക്ഷതവഹിച്ചു. ശൈഖ് കൊടുവള്ളി അബ്ദുൽഖാദർ സാഹിബ്, ഫസ്‌ലുല്ലാ ഫൈസി വലിയോറ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുല്ല മുസ്‌ലിയാർ കാരപറമ്പ്, ശൈഖ് മുഹമ്മദ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവടി, ശിഹാബ് ഓണമ്പിള്ളി, ജലാൽ ഫൈസി കൊടുവള്ളി, ജലീൽ ഫൈസി പുല്ലൂർ, മുസ്തഫ ബാഖവി പുറമണ്ണൂർ, മുസ്തഫ ഹുദവി കോട്ടുമല, റഫീഖ് ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് ഖത്‌മുൽ ഖുർആൻ-തൗഹീദ് മജ്‌ലിസോടെയാണ് ഉറൂസ് ആരംഭിച്ചത്. മൗലീദ് പാരായണവുമുണ്ടായി. ആയിരത്തിലധികം കുടുംബങ്ങൾക്ക് അന്നദാനവുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here